Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ ഡിവൈഡറിലും മറ്റു രണ്ടുകാറുകളിലും ഇടിച്ചു കയറി



ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലും മറ്റു രണ്ടു കാറുകളിലും ഇടിച്ചു  കയറി.  സെന്‍ട്രല്‍ ജംഗ്ഷനില്‍ രാവിലെ എട്ടു മണിയോടെയാണ് അപകടം. എറണാകുളം റൂട്ടില്‍ നിന്നും ജംഗ്ഷന്‍ ക്രോസ് ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയും പാലാ ഭാഗത്ത് നിന്നും ജംഗ്ഷനിലേക്ക് എത്തിയ കാറുകളിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 



കാറുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു.. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് കരുതപ്പെടുന്നു.. അപകടത്തെ തുടര്‍ന്ന് പ്രധാന ജംഗ്ഷനില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.  ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഇനിയും പ്രാവര്‍ത്തികമാക്കിയിട്ടില്ലാത്ത സെന്‍ട്രല്‍ ജംഗ്ഷനില്‍ ഹോം ഗാര്‍ഡുകളാണ് ട്രാഫിക് നിയന്ത്രണം നടത്തുന്നത്.



Post a Comment

0 Comments