Breaking...

9/recent/ticker-posts

Header Ads Widget

നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു



യുവാവിനെ തലക്കടിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ആര്‍പ്പൂക്കര കരിപ്പൂത്തട്ട്  നാഗംവേലില്‍  രാഹുല്‍, ആര്‍പ്പൂക്കര  കരിയമ്പുഴ വീട്ടില്‍ ജിത്തു ജിനു,  ആര്‍പ്പൂക്കര ചൂരക്കാവ് ഭാഗത്ത് തോപ്പില്‍ ഹരിക്കുട്ടന്‍, ആര്‍പ്പൂക്കര കരിപ്പൂത്തട്ട് കരിവേലില്‍   കിരണ്‍ കെ.ഹരിദാസ്  എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന്  ഏപ്രില്‍ 26ന് കൊല്ലന്തറ ഭാഗത്ത് വച്ച് ആര്‍പ്പൂക്കര സ്വദേശിയായ യുവാവിനെ മര്‍ദ്ദിക്കുകയും, വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 



രാഹുലിന് യുവാവിനോട് മുന്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ സംഘം ചേര്‍ന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാലുപേരെയും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ സിനോദ്.കെ, എസ്.ഐ മാരായ രൂപേഷ്, ബസന്ത്, സി.പി.ഓ മാരായ ഷാമോന്‍, രഞ്ജിത്ത്, അനൂപ്, രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെറിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments