Breaking...

9/recent/ticker-posts

Header Ads Widget

വലിയപാലത്തിനടിയില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവാകുന്നു



പാല വലിയപാലത്തിനടിയില്‍ ഉയരം കൂടിയ വാഹനങ്ങള്‍ കുടുങ്ങുന്നത് നിത്യസംഭവമായി മാറുന്നു. ലോഡുമായി എത്തുന്ന വലിയ വാഹനങ്ങള്‍ പാലത്തില്‍ തട്ടുന്നതൊഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന റിവര്‍വ്യൂ റോഡില്‍ ഉയരം കൂടിയ വാഹനം പാലത്തിനടിയില്‍ കുടുങ്ങുമ്പോള്‍ വലിയ ഗതാഗത തടസ്സമാണ് ഉണ്ടാകുന്നത്. 



പാലത്തിന് സമീപത്തായി ഉയരം രേഖപ്പെടുത്തിയിരിക്കുന്ന  ഇരുമ്പ് പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൈപ്പിന്റെ അടിയിലൂടെ പോകുന്ന വാഹനവും  പാലത്തില്‍ ഇടിച്ചു നില്‍ക്കുമെന്നതാണ് സ്ഥിതി..  പൈപ്പിന്റെ ഉയരം  കൃത്യമായ അളവില്‍ ക്രമീകരിച്ച് വലിയ വാ ഹനങ്ങള്‍  പാലത്തിലിടിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.



Post a Comment

0 Comments