Breaking...

9/recent/ticker-posts

Header Ads Widget

ബസ്സിനടിയില്‍ പെട്ട് മധ്യവയസ്‌കന്‍ മരണമടഞ്ഞു



പാലാ ടൗണ്‍ ബസ്സ്റ്റാന്റില്‍ ബസ്സിനടിയില്‍ പെട്ട് മധ്യവയസ്‌കന്‍ മരണമടഞ്ഞു. പാലാ രാമപുരം കൂത്താട്ടുകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് റോക്കിസ് ബസാണ് യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങിയത്. മേവട കുളത്തിനാല്‍ വിനോദാണ് മരണമടഞ്ഞത് . 56 വയസ്സായിരുന്നു.  .



 ടൗണ്‍ സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കിയ ശേഷം കൊട്ടാരമറ്റത്തെക്ക് പോകുന്നതിനായി മുന്നോട്ടെടുത്ത ബസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍  വീണ വിനോദിന്റെ  തലയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.  സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചിരുന്നു.  ഉച്ചയ്ക് രണ്ടരയോടെയായിരുന്നു അപകടം.  പാലാ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു



Post a Comment

0 Comments