Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.



അയര്‍ക്കുന്നം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ശ്രീകൃഷ്ണന്റെയും ശ്രീമഹാദേവന്റെയും സാന്നിധ്യമുള്ള ക്ഷേത്രസന്നിധിയില്‍ നടക്കുന്ന സപ്താഹ യജ്ഞത്തിന്റെ യജ്ഞാചാര്യന്‍ മേഴത്തൂര്‍ സുദര്‍ശന്‍ അനിഹോത്രിയാണ് . വെള്ളിയാഴ്ച വൈകീട്ട് യജ്ഞശാലയിലേക്ക് ശ്രീകൃഷ്ണവിഗ്രഹങ്ങളുടെ എഴുന്നുള്ളിപ്പും തുടര്‍ന്ന് യജ്ഞാചാര്യന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സ്വീകരണവും നല്‍കി. 



തുടര്‍ന്ന് മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയും സാമവേദ പണ്ഡിതനുമായ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി ഭദ്രദീപപ്രകാശനം നിര്‍വ്വഹിച്ചു. ദീപാരാധനയ്കു ശേഷം ഭാഗവതമാഹാത്മ്യ പ്രഭാഷണം നടന്നു. സപ്താഹ യജ്ഞം മേയ് 10 ന് സമാപിക്കും. മേയ് 11 ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടക്കും. തന്ത്രി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി വിഘ്‌നേഷ് നനൂതിരിയും മുഖ്യകാര്‍മ്മികത്വംവഹിക്കും.



Post a Comment

0 Comments