Breaking...

9/recent/ticker-posts

Header Ads Widget

പല വീടുകളിലും വൃദ്ധരും നായ്ക്കളും മാത്രമാണുള്ളതെന്നു ഷോണ്‍ ജോര്‍ജ്



ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  വോട്ടിംഗ്  ശതമാനം കുറഞ്ഞത് രാഷ്ട്രീയ - ഭരണ നേതൃത്വം നിര്‍ജ്ജീവമായതു കൊണ്ടും ജനങ്ങള്‍ക്ക്  സേവനങ്ങള്‍ ലഭ്യമാക്കാത്തു കൊണ്ടുമാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍  ഷോണ്‍ ജോര്‍ജ് പറഞ്ഞു.  യുവതലമുറ നാട്ടില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. 



പല വീടുകളിലും  വൃദ്ധരും നായ്ക്കളും മാത്രമാണുള്ളതെന്നും  ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. ഞീഴൂരില്‍ വുമണ്‍ ഓണ്‍  ഓണ്‍ വീല്‍സ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍  സംസാരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്.



Post a Comment

0 Comments