Breaking...

9/recent/ticker-posts

Header Ads Widget

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സണ്‍ഗ്ലസുകള്‍



കനത്ത വേനല്‍ ചൂടില്‍ നിന്നും ആശ്വാസം നേടാന്‍ കോട്ടയം ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സണ്‍ഗ്ലസുകള്‍ നല്‍കി..  കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സണ്‍ഗ്ലാസ് വിതരണം ചെയ്തത്. ഗാന്ധി സ്‌ക്വയറില്‍  ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. 


ചടങ്ങില്‍ അഡീഷണല്‍ എസ്.പി വി.സുഗതന്‍, കോട്ടയം ഡിവൈഎസ്പി മുരളി.എം, ജില്ലാ പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ ബിനു കെ.ഭാസ്‌കര്‍, രഞ്ജിത്ത് കുമാര്‍ പി ആര്‍, കെ.പി.ഓ.എ ഭാരവാഹികളായ എം.എസ് തിരുമേനി, പ്രേംജി കെ.നായര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.





Post a Comment

0 Comments