കേരള രാഷ്ട്രീയത്തിലെ ജനകീയനായ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കല്ലറയില്‍ പുഷ്പാര്‍ച്ചനയര്‍പ്പിക്കാന്‍ ജനപ്രവാഹം. ജന നേതാക്കളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളുമടക്കം ആയിരങ്ങളാണ് പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്.
0 Comments