തലയോലപ്പറമ്പില്‍ അമിതവേഗതയിലെത്തിയ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. എറണാകുളം-പാലാ ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആവേ മരിയ ബസാണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്. വെട്ടിക്കാട്ട്മുക്ക് ഗുരുമന്ദിരത്തിനു സമീപം ശനിയാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് എറണാകുളം തലയോലപ്പറമ്പ് റൂട്ടില്‍ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു.


.webp)


0 Comments