Breaking...

9/recent/ticker-posts

Header Ads Widget

പാലാ വലിയപാലത്തില്‍ നിന്ന് ചാടി ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു.




പാലാ വലിയപാലത്തില്‍ നിന്ന് ചാടി മുരിക്കുംപുഴ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു. മുരിക്കുംപുഴ വെട്ടത്തോട്ടത്തില്‍ അനില്‍കുമാര്‍ (ശ്രീകുമാര്‍ 60) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് കുടുംബാംഗങ്ങള്‍ക്ക് ഫോണില്‍ ശബ്ദ സന്ദേശം അയച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിന്റെ കൈ വരിയില്‍ കയര്‍ കെട്ടി, തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തില്‍ ചുറ്റിയ കയര്‍ പൊട്ടി ആറ്റില്‍ വീഴുകയായിരുന്നു എന്നാണ് സൂചന. മൃതദ്ദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.




Post a Comment

0 Comments