കുറവിലങ്ങാട്: എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് (28) മരിച്ചു. രാത്രി 8.15 ഓടെയാണ് അപകടം
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. കടുത്തുരുത്തി ഫയർ ഫോഴ്സും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം സ്തംഭിച്ചു.




0 Comments