ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖത്തില്‍ ഏറ്റുമാനൂര്‍ ജിഎസ്ടി ഓഫീസിനു മുന്നില്‍ വിളംബരധര്‍ണ്ണ നടത്തി. കെട്ടിട വാടകയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഏഴാം തീയതി രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തിനു മുന്നോടിയായാണ് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആമുഖത്തില്‍ ഏറ്റുമാനൂര്‍ ജിഎസ്ടി ഓഫീസിനു മുന്നില്‍ വിളംബരധര്‍ണ്ണ നടത്തിയത്.
ഓണ്‍ലൈന്‍ വ്യാപാരവും കുത്തകളുടെ കടന്നുകയറ്റവും പാതയോര വ്യാപാരവും മൂലം ചെറുകിട ഇടത്തരം വ്യാപാരികളുടെ തൊഴില്‍ മേഖല വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഇത്തരം പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യാപാര സമൂഹത്തിന് വലിയ തിരിച്ചടിയാണ് വാടകക്കാര്‍ക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ നീക്കമെന്നും പ്രതിഷേധ വിളംബര സംഗമം ഉദ്ഘാടനം ചെയ്ത,വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍. പി. തോമസ് പറഞ്ഞു. കച്ചവടത്തില്‍ വലിയ തിരിച്ചടിയും നഷ്ടവും സംഭവിക്കുന്നതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുപോകുമെന്നും പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നതോടെ തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും N P തോമസ് പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡണ്ട് ജോര്‍ജ് തോമസ്, ജനറല്‍ സെക്രട്ടറി സജി മുരിങ്ങയില്‍, വി.എം. മാത്യു, ഷെമി മുഹമ്മദ്, രാജു താര, പി.സി.സുരേഷ് തുടങ്ങിയ നേതാക്കള്‍ പ്രതിഷേധ വിളംബര ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
0 Comments