Breaking...

9/recent/ticker-posts

Header Ads Widget

വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വിലനിര്‍ണ്ണയിച്ചു



 ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരവിളക്കു മഹോത്സവ കാലത്തേയ്ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വിലനിര്‍ണ്ണയിച്ചു. ജില്ലാ കലക്ടര്‍ ജോണ്‍ സാമുവലിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളും വിവിധ വകുപ്പുദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില നിലവാരം പുതുക്കി നിശ്ചയിച്ചത്. 


ഇടത്താവളങ്ങളായ എരുമേലി, കോട്ടയം തിരുനക്കര , വൈക്കം, കടപ്പാട്ടൂര്‍, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും കോട്ടയം റയില്‍വെ സ്റ്റേഷന്‍ KSRTC ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന് മണ്ഡല മകരവിളക്കു തീര്‍ത്ഥാടന കാലത്തേക്ക് മാത്രമായാണ് വര്‍ധന. ഊണിന് 72 രൂപയും കഞ്ഞിക്ക് 35 രൂപയും ചായ കാപ്പി എന്നിവയ്ക് 12 രൂപയും ദേശ ഇഡ്ഡലി ചപ്പാത്തി എന്നിവയ്ക് 11 രൂപയും പൊറോട്ടയ്ക്ക്  13 രൂപയുമാണ് തീര്‍ത്ഥാടന കാലത്തെ വിലയായി നിശ്ചയിച്ച് കലക്ടര്‍ ര ഉത്തരവിറക്കിയിരിക്കുന്നത്





Post a Comment

0 Comments