Breaking...

9/recent/ticker-posts

Header Ads Widget

ഹര്‍ജി ഹൈക്കോടതി തള്ളി



മാണി C കാപ്പന്‍ MLA യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന മണിമല സ്വദേശി സിവി ജോണ്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത് .  ചട്ടവിരുദ്ധമായി പണം ചെലവഴിച്ചതായും കൃത്യമായ കണക്കുകള്‍ സമര്‍പ്പിച്ചില്ലെന്നുമായിരുന്നു ആക്ഷേപം. തെരഞ്ഞെടുപ്പു റദ്ദാക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. 

പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് തനിക്കെതിരെ 2 തെരഞ്ഞെടുപ്പ്  കേസുകള്‍ നല്‍കിയതെന്ന് മാണി കാപ്പന്‍  പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ജോസ് K മാണിയാണ് കേസുകള്‍ക്കു പിന്നിലെന്നും കാപ്പന്‍ ആരോപിച്ചു. ഒരു കേസ് ഇപ്പോള്‍ തള്ളിയപ്പോള്‍ രണ്ടാമത്തെ കേസ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. രണ്ടാമത്തെ കേസ് പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും മാണി കാപ്പന്‍ ആവശ്യപ്പെട്ടു.





Post a Comment

0 Comments