പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സജ്ജീകരണങ്ങളൊരുക്കി. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ കെ.എസ്. ഇ. ബി, ബാങ്ക്, ഇ.പി. എഫ്.ഒ, റെയില്‍വേ, സൈനിക പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കുമായി ഡിജിറ്റല്‍സ് ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യം പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ നവംബര്‍ 30 വരെ ഒരുക്കിയിരിക്കുന്നു.
ലൈഫ് സര്‍ട്ടിഫിക്കറ്റിന് 70 രൂപ ഫീസും. പെന്‍ഷന്‍ പാസ് ബുക്ക്,ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയുമായി നേരിട്ട് എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.. അന്വേഷണങ്ങള്‍ക്ക് :04822212999 എന്ന നമ്പറില്‍ബന്ധപ്പെടണം.
0 Comments