Breaking...

9/recent/ticker-posts

Header Ads Widget

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി



പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി. നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഞായറാഴ്ച രാവിലെയാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തിയത്. പി.സി.വിഷ്ണുനാഥ് എംഎല്‍എ, കെ.സി. ജോസഫ് ഉള്‍പ്പടെയുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിനൊപ്പമുണ്ടായിരുന്നു.


 പാലക്കാട്ടേക്ക് പ്രചാരണത്തിനു പോകുന്നതിനു മുമ്പും രാഹുല്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തിയിരുന്നു. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ടു പോകുന്നതും എവിടെ നിന്നാണെന്നും, രാഷ്ട്രീയ നേട്ടമല്ല,ജീവിതത്തില്‍ പോസിറ്റീവായും നെഗറ്റീവായും എന്ത് സംഭവിച്ചാലും ആദ്യം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടെതാണെന്നും രാഹുല്‍ മങ്കൂട്ടത്തില്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ് ഇവിടെ എത്താതിരുന്നതെന്നും ഇത് വിവാദമാക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. പുതുപ്പള്ളിയില്‍ എത്തിയ രാഹുല്‍  ചാണ്ടി ഉമ്മനുമായി ഫോണില്‍  സംസാരിച്ചിരുന്നു.




Post a Comment

0 Comments