നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സ്കന്ദഷഷ്ഠി ആചരണം നവബംര്‍ ഏഴിന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുബ്രഹ്മണ്യസ്വാമി ശൂരസംഹാരംചെയ്ത ദിവസമാണ് സ്കന്ദഷഷ്ഠി. ഭഗവാന് ദേവസേനാധിപതിയായി താരകാസുര നിഗ്രഹഭാവത്തില്‍ കുടികൊള്ളുന്ന നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സ്കന്ദഷഷ്ഠി ആചരണം പ്രധാന്യമുള്ളതാണന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്കന്ദഷഷ്ഠി ദിവസത്തെ പൂജകള്‍ ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റേയും മേല്‍ശാന്തി പ്രദീപ്.ജി.നമ്പുതിരിയുടെയും മഖ്യകാര്മികത്വത്തിലാണ് നടക്കുന്നത്. ഏഴിന് രാവിലെ 7.30-ന് സ്കന്ദഷഷ്ഠി സംഗീതോത്സവത്തില്‍ വിഷ്ണു പ്രസാദ് ഇടയാറ്റിന്റെ സംഗീ സദസ്സും, കോട്ടയം ആര്.നന്ദകുമാറിന്റ വയലിന് കച്ചേരിയും നടക്കും. 11-ന് മുന്‍ ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബിന്റ ആദ്ധ്യാത്മിക പ്രഭാഷണം, ഒരുമണിക്ക് ഷഷ്ഠിപൂജ, 1.45-ന് നീണ്ടൂര്‍ ധ്വനി ബീറ്റ്സിന്റ ഭക്തിഗാനമേള എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കേരളാ ക്ഷേത്രസംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സഹദേവന്, ശാഖാസെക്രട്ടറി ബി.മുരളീധരന്, ദേവസ്വം സെക്രട്ടറി എസ്.അരവിന്ദാക്ഷന്, പുനരുദ്ധാരണസമിതി സെക്രട്ടറി അശോക് രാജന്, കാര്‍ത്തിക്.സി.നായര്‍ എന്നിവര്‍പങ്കെടുത്തു
0 Comments