ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്കിടയില്‍ വാടകയുടെ മേല്‍ 18% നികുതി ബാധ്യത കൂടി അടിച്ചേല്‍പ്പിച്ചു ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്ന് കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലക്ക് കൈത്താങ്ങ് ആവേണ്ട സര്‍ക്കാരുകള്‍ ഓണ്‍ലൈന്‍ വ്യാപാരികളെയും, കോര്‍പ്പറ്റുകളെയും സഹായിക്കുന്ന സമീപനം തിരുത്തുവാന്‍ തയ്യാറാകണമെന്ന് ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
0 Comments