കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 117-ാമത് വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ ദിനാചരണവും നടന്നു. ഹയര്‍ സെക്കന്ററി വിഭാഗം രജതജൂബിലി ആഘോഷിക്കുന്ന വര്‍ഷത്തെ വാര്‍ഷിക സമ്മേളനം പാലാ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ.ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ നിര്‍വഹിച്ചു. സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് നെടുങ്ങാട്ട് അധ്യക്ഷനായിരുന്നു.

ഹെഡ്മിസ്ട്രസ് ജയ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സോജന്‍ KC, സുജ ജോസ്, ജസീന ആന്റണി, സജി ഫിലിപ്പ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ സെക്രട്ടറി റവ: ഡോ തോമസ് പുതിയകുന്നേല്‍ ഫോട്ടോ അനാച്ഛാദനവും മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ടോമി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, തായ് കൊണ്ടോ സ്വര്‍ണമെഡല്‍ ജേതാവ ്മാര്‍ഗരറ്റ് മരിയ റജി , PTAപ്രസിഡന്റ് ബോബി തോമസ്, ഷിനോ സ്റ്റീഫന്‍, ആല്‍ഫിന്‍ എബി, റ്റിന്‍സി മേരി ജോസഫ് കെവിന്‍ ഫ്രാന്‍സിസ്, അജി സാബു, സുജി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ഡോവ് മെന്റ് വിതരണവും കുട്ടികളുടെ കലാവിരുന്നും നടന്നു.
0 Comments