Breaking...

9/recent/ticker-posts

Header Ads Widget

AKPA 40-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 9,10,11 തീയതികളില്‍



ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 40-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 9,10,11 തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാംസ്‌കാരിക സമ്മേളനം, ഫോട്ടോഗ്രാഫി മത്സരം പ്രദര്‍ശനം, ട്രേഡ് ഫെയര്‍, ഫോട്ടോഗ്രാഫി ക്ലാസ്, പ്രകടനം, പൊതുസമ്മേളനം, എക്സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് 2024, ഫോട്ടോഗ്രാഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് വിതരണം, പ്രതിനിധി സമ്മേളനം എന്നിവയോടെയാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്. ഡിസംബര്‍ 9 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന പതാക പ്രയാണം ജില്ല പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു കെ.വി ഉദ്ഘാടനം ചെയ്യും.  x


ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 40-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 9,10,11 തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാംസ്‌കാരിക സമ്മേളനം, ഫോട്ടോഗ്രാഫി മത്സരം പ്രദര്‍ശനം, ട്രേഡ് ഫെയര്‍, ഫോട്ടോഗ്രാഫി ക്ലാസ്, പ്രകടനം, പൊതുസമ്മേളനം, എക്സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് 2024, ഫോട്ടോഗ്രാഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് വിതരണം, പ്രതിനിധി സമ്മേളനം എന്നിവയോടെയാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്. ഡിസംബര്‍ 9 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും : ആരംഭിക്കുന്ന പതാക പ്രയാണം ജില്ല പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു കെ.വി ഉദ്ഘാടനം ചെയ്യും.  സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി മത്സരത്തിന്റെ പ്രദര്‍ശന ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍  ഉണ്ണി കുവോട്  നിര്‍വഹിക്കും. വൈകിട്ട് 5 മണിക്ക്  നടക്കുന്ന സാംസ്‌കാരിക സമ്മേളനവും, കുടുംബ സംഗമവും  മോന്‍സ് ജോസഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്യും . .ഡിസംബര്‍ 10 ന് ഉച്ചക്ക് 2.00 മണിക്ക് 14 ജില്ലകളില്‍ നിന്ന് എത്തിച്ചേരുന്ന അംഗങ്ങളെ അണിനിരത്തി കൊ് നടത്തുന്ന  പ്രകടനം മാമ്മന്‍ മാപ്പിള ഹാളില്‍ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിക്കും.. തുടര്‍ന്ന്‌സംസ്ഥാന പ്രസിഡന്റ്  എ.സി ജോണ്‍സണ്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം  സഹകരണ തുറമുഖ വകുപ്പ് മന്ത്രി. വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 



ഗവണ്‍മെന്റ്‌റ് ചീഫ് വിപ് ഡോക്ടര്‍ എന്‍ ജയരാജ് എംഎല്‍എ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി അവാര്‍ഡ് വിതരണവും ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എക്സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി, ഫോട്ടോഗ്രാഫി ഓഫ് ദ ഇയര്‍ 2024, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തും. ഡിസംബര്‍ 11 ബുധനാഴ്ച പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍ അധ്യക്ഷത വഹിക്കും. മാണി c കാപ്പന്‍ MLA ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി ' ബിനോയ് കള്ളാട്ടുകുഴി, സംസ്ഥാന ട്രഷറര്‍  ഉണ്ണികുവോട്, സംസ്ഥാന സെക്രട്ടറി ജയ്സണ്‍ ഞൊങ്ങിണിയില്‍, സംസ്ഥാന സെക്രട്ടറി  റോണി അഗസ്റ്റിന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ഷാജി തോമസ്, കോട്ടയം ജില്ലാ സെക്രട്ടറി സുരജ് ഫിലിപ്പ്, സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ ബൈജു കമല്‍ ജനറല്‍ കണ്‍വീനര്‍ സുരജ് ഫിലിപ്പ്, കോട്ടയം ജില്ലാ പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments