Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്



കരൂര്‍ പഞ്ചായത്തിന്റെയും അന്തീനാട് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും അഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് അന്തീനാട് അംഗന്‍വാടിയില്‍ നടന്നു. വള്ളിച്ചിറ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പന്‍സറിയിലെ ഡോ. അനീഷിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന , മരുന്ന് വിതരണം, ബോധവത്കരണക്ലാസ് എന്നിവ നടന്നു. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്  ജോര്‍ജ് വരാച്ചേരില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ സ്മിത ഗോപാലകൃഷ്ണന്‍, ലിസമ്മ ടോമി എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments