Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം



കട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. പാലാ ഏറ്റുമാനൂര്‍ KSEB ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കട്ടച്ചിറ മൂലച്ചിറക്കുന്നേല്‍ തൊമ്മി തോമസ് എന്ന 78 കാരനാണ് മരണമടഞ്ഞത്. 
അരൂര്‍ സ്വദേശി ഹാരോണ്‍ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തൊമ്മി തോമസിനെ ഇടിച്ചത്. തുടര്‍ന്ന് വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ  വയോധികന്‍  ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. ഇലവീഴാ പൂഞ്ചിറയിലേയ്ക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.


Post a Comment

0 Comments