ഉഴവൂരില്‍ യുവാവ് ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി മരണമടഞ്ഞു. കുടുക്കപ്പാറ പാട്ടുപാറയില്‍ അമല്‍ റജി എന്ന 23 കാരനാണ് മരണമടഞ്ഞത്. പുലര്‍ച്ചെ അഞ്ചു മണിയോടുകൂടിയായിരുന്നു അപകടം. ഉഴവൂര്‍ കുടുക്കപ്പാറയില്‍ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയതായിരുന്നു ടിപ്പര്‍ ലോറി.
രാത്രിയില്‍ റോഡില്‍ കിടക്കുകയായിരുന്ന അമലിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ആദ്യം ലോഡ് എടുക്കാന്‍ പോയപ്പോഴും , പിന്നീട് തിരികെ വന്നപ്പോഴും ലോറി ശരീരത്തിലൂടെ കയറിയിറങ്ങി. തുടര്‍ന്ന് , പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.





0 Comments