Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരപ്പള്ളി സ്വദേശിയായ വരനും തായ്ലന്‍ഡ് കാരിയായ വധുവും വിവാഹിതരായി.



കാഞ്ഞിരപ്പള്ളി സ്വദേശിയായ വരനും തായ്ലന്‍ഡ് കാരിയായ വധുവും ഭരണങ്ങാനം ക്ഷേത്രത്തില്‍ വിവാഹിതരായി. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് മറ്റത്തില്‍ അനൂപും തായ്ലന്‍ഡ് സ്വദേശിനിയായ റിറ്റയും  തമ്മിലുള്ള വിവാഹമാണ് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നത്. 

സൗദിയില്‍ അക്കൗണ്ടന്റ് ആയി വര്‍ക്ക് ചെയ്യുന്ന അനൂപ് ബഹ്‌റിനില്‍ ജോലി ചെയ്തിരുന്ന റിറ്റ യെ പരിചയപ്പെടുന്നത് ഒന്നരവര്‍ഷം മുമ്പാണ്. ബുധനാഴ്ച രാവിലെ 10 മണിക്ക് അനൂപ് റിറ്റയെ താലി ചാര്‍ത്തി ജീവിത പങ്കാളിയാക്കി. താലികെട്ടിനു ശേഷം ഇരുവരും അമ്പലത്തിന് പ്രദക്ഷിണം വച്ച് തൊഴുതു. വിവാഹത്തിനായി റിറ്റ മാത്രമാണ് തായ്ലന്‍ഡില്‍ നിന്നും എത്തിയത്. തിരികെ നാട്ടിലെത്തി ബഹ്‌റിനില്‍ ഒരു ബിസിനസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് റിറ്റ.


Post a Comment

0 Comments