Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി.



ഏറ്റുമാനൂര്‍ നഗരസഭയുടെ  വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി.  നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഡോ. S ബീന അധ്യക്ഷയായിരുന്നു.



 ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, വാര്‍ഡ് കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, പി.എസ് വിനോദ്, വിജി ജോര്‍ജ്,  മഞ്ജു അലോഷ്,  സിന്ധു ദേവസ്യ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരായ ജയന്‍ കെ.എ, ബിജു സി കിഴക്കേടം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറൈന്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. ക്യാന്‍സര്‍ രോഗ നിര്‍ണയത്തെ ആസ്പദമാക്കി ഏറ്റുമാനൂര്‍ കുടുംബാരോഗ്യേ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി രാമചന്ദ്രന്‍ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി  നഗരസഭ പരിധിയിലെ 8 സബ് സെന്ററുകളിലായി എട്ട് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മാമോഗ്രാം, പാപ് സ്മിയര്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ സൗജന്യമായി നടത്തുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഡോ. ലിഷ, ഡോ. ലത,ഡോ.ദിവ്യ എന്നിവരുടെ  മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി. ആശുപത്രി ഹെഡ് നേഴ്‌സ് ഇന്‍ ചാര്‍ജ് സരിത, നഴ്‌സമാരായ രമ്യ, പ്രീതി, JHI മാരായ രാജീവ്, ബിജു, ശ്രീനിവാസന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്മാരായ ബിന്ദു, പ്രിയ,  Rbsk നേഴ്‌സ് ദിലീപ്, MLSP നേഴ്‌സ്മാരായ ലക്ഷ്മി, ട്രീസ, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


Post a Comment

0 Comments