മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. 41 ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത്. സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം, ഗണപതിഹോമം, എതൃത്തപൂജ എന്നിവ നടന്നു.
ചേലൂര്‍ കൊട്ടാരത്തില്‍ നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. അലങ്കരിച്ച രഥവും, താലപ്പൊലിയും വാദ്യമേളങ്ങളുമായാണ് കുംഭകുടഘോഷയാത്ര നടന്നത്. മഹാപ്രസാദമൂട്ടും നടന്നു. വൈകീട്ട് ദേശവിളക്ക്, ദേശ താലപ്പൊലി എന്നിവയോടെയാണ് മണ്ഡല മഹോത്സവ സമാപനം.
0 Comments