ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളില്‍ സൂര്യകാന്തി പൂവിട്ടപ്പോള്‍ ഹോളിക്രോസ് സ്‌കൂളങ്കണത്തില്‍ സൂര്യകാന്തി പൂക്കളും കൗതുക കാഴ്ചയൊരുക്കുന്നു. സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ഇനം കൃഷികളുടെ ഭാഗമായാണ് സൂര്യകാന്തിയും കൃഷി ചെയ്തത്.35 ഓളം കപ്പ ഇനങ്ങള്‍, ചോളം ക്യഷി ,മത്സ്യകൃഷി എന്നിവയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. വിവിധയിനം പ്ലാവ് തൈകളും സ്‌കൂള്‍ പരിസരത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൃഷികളിലൂടെ ഒരു പുതിയ കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക എന്നതും കാര്‍ഷിക വൃത്തിയോട് താത്പര്യം വളര്‍ത്തുകയും കുട്ടികളില്‍ കര്‍ഷകരോട് ആദരവ് സൃഷ്ടിക്കുകയുമാണ് കാര്‍ഷിക ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് പറഞ്ഞു.






0 Comments