ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ്‍വന്‍ഷനും നടത്തി. പാലാ ടോംസ് ചേംബര്‍ ഹാളില്‍ നടന്ന മനുഷ്യാവകാശ ദിനാചരണ പരിപാടികള്‍ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. HRF കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തയ്യില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി OA ഹാരിസ് സ്വാഗതം ആശംസിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ നിയമങ്ങളും' എന്ന വിഷയത്തില്‍, അഡ്വ. R ഹരിമോഹന്‍ ക്ലാസ് നയിച്ചു. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് കളരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജോസ് അഗസ്റ്റിന്‍ മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ ഹനീഫ, , OD കുര്യാക്കോസ്, കാദര്‍ സിസിഎം, ജി ബിജു, KE ജമാല്‍ തലയോലപ്പറമ്പ്, അശോകന്‍ മാവേലിക്കര, സജി കുമാര്‍, മനോജ് പാലാ, അബ്ദുല്‍ ഹക്കീം കാഞ്ഞിരപ്പള്ളി, അനീഷ ഹനീഫ, റിജോ അജി, സുനില്‍കുമാര്‍, റെജി തിടനാട്, ജാന്‍സി ബേബി, ഷാജിത ഹുസൈന്‍, കോട്ടയം ജില്ലാ ട്രഷറര്‍ തോമസ് കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.






0 Comments