ആര്‍പ്പൂക്കര ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ഉത്സവദിനത്തില്‍ മഹാപ്രസാദമൂട്ട് നടന്നു. ക്ഷേത്രത്തിലെ ഏഴാം ദിവസത്തില്‍ എറെ പ്രാധാന്യത്തോടെയാണ് അന്നദാനം നടത്തുന്നത്. ഇത് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍പ്പൂക്കരയിലെ ഒരു ക്രൈസ്തവ കുടുംബാംഗം മീനച്ചിലാറ്റില്‍ മത്സ്യം പിടിച്ചുകൊണ്ടിരിക്കവെ വലയില്‍ കുടുങ്ങി സുബ്രഹ്‌മണ്യ വിഗ്രഹം ലഭിച്ചതായും, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ക്ഷേത്രത്തിലെ സുബ്രഹ്‌മണ്യവിഗ്രഹമായിരുന്നു ലഭിച്ചതെന്നുമാണ് ഐതിഹ്യം

.ക്രിസ്തീയ കുടുംബക്കാര്‍ വിഗ്രഹം സമീപവാസികളായ ആറ് ബ്രാഹ്‌മണകുടുംബങ്ങളെ, ഏല്പിക്കുകയും അവര്‍ വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയുമായിരുന്നു. വിഗ്രഹലബ്ധിയുടെ ഓര്‍മ്മയ്ക്കായി എല്ലാ ഉത്സവകാലത്തും പള്ളിവേട്ട ദിവസം ഇതര ജാതി മതസ്ഥരെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുവരുത്തി സദ്യ നല്കിപ്പോരുന്ന പതിവാണുള്ളത്. ആദ്യകാലങ്ങളില്‍ പള്ളിവേട്ട സദ്യ എന്നറിയപ്പെട്ടിരുന്ന ഈ അനുഷ്ഠാനം ഇന്ന് ആര്‍പ്പൂക്കര മഹാപ്രസാദമൂട്ടായി മാറിയിരിക്കുകയാണ്.. ജാതിമതഭേദമെന്യേ ആയിരങ്ങള്‍ പങ്കുകൊള്ളുന്ന സദ്യയില്‍ സുബ്രഹ്‌മണ്യ സ്വാമിയും പങ്കുകൊള്ളുമെന്നാണ വിശ്വാസം. ഈ സദ്യക്കു വേണ്ടതായ സാധനങ്ങള്‍ വഴിപാടായി ഭക്തജനങ്ങളില്‍ നിന്നും ശേഖരിക്കുന്നു. നിരവധിയാളുകളാണ് ആര്‍പ്പൂക്കര ക്ഷേത്രത്തില്‍ ഏഴാം ഉത്സവ ദിനത്തില്‍ ദേവദര്‍ശനം നടത്തി മഹാപ്രസാദമൂട്ടില്‍ പങ്കെടുക്കാനെത്തിയത്.
0 Comments