സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കേരള ഭാഗ്യക്കുറി സംസ്ഥാനത്തിന്റെ അഭിമാനമാണെന്നും പാവപ്പെട്ടവരുടെ ജീവിതത്തെ സഹായിക്കുന്ന ഏറ്റവും വിപുലമായ സംവിധാനമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തിരുനക്കര ചില്‍ഡ്രന്‍സ് ലൈബ്രറി രാഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍ അധ്യക്ഷനായി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ഫിലിപ്പ് ജോസഫ്, സംഘടനാഭാരവാഹികളായ ടി.എസ്.എന്‍. ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, സിജോ പ്ലാന്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടന്‍, എസ്. മുകേഷ് തേവര്‍, കെ.എം. സുരേഷ് കുമാര്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എസ്. രജനി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ എ.എസ്. പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എന്‍. മധുസൂദന കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.






0 Comments