Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി വാരാചരണം നടന്നു.



പാലാ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി വാരാചരണം നടന്നു.   വാരാചരണസമാപനം പാലാ പഴയ സ്റ്റാന്‍ഡില്‍ നിന്നും  വിളംബര ജാഥയോടെ ആരംഭിച്ചു.  മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് സ്‌നേഹാരാം സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷി കുട്ടികളുടെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വിളംബര ജാഥ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേര്‍ന്നു.  

കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍  പങ്കെടുത്ത കുട്ടികളെ ആദരിച്ചു. ബിഗ് കാന്‍വാസ് , കരോക്കെ ഗാനമേള എന്നിവയും കൗതുകമായി.  പൊതുസമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ബിജി ജോജോ  അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍, പാലാ DEO സി സത്യപാലന്‍, എഇഓ  ഷൈല ബി,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നൗഷാദ്, പ്രിന്‍സിപ്പല്‍ റീന മോള്‍ എബ്രഹാം, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ഷിബു മോന്‍ ജോര്‍ജ്ജ്,ബിപിസി രാജകുമാര്‍ കെ, .ബി.ആര്‍.സി ട്രെയിനര്‍ ജെസി വി.ജെ.എന്നിവര്‍ സംസാരിച്ചു.





Post a Comment

0 Comments