കൈപ്പുഴ സെന്റ് മാത്യൂസ് എല്‍.പി സ്‌കൂളില്‍ രുചിയുത്സവം
സംഘടിപ്പിച്ചു. ഡോക്ടര്‍ നിസ്സി കെ.ജെ ഉദ്ഘാടനം നിര്‍വഹിച്ചു. നാടന്‍ ഫുഡിന്റെ പ്രാധാന്യവും ജംഗ്ഫുഡിന്റെ ദോഷവശങ്ങളും കുട്ടികള്‍ക്ക് തിരിച്ചറിയുന്നതിനായി ബോധവത്കരണ ക്ലാസ് നടത്തി. ഹെല്‍ത്ത് നഴ്സ്മാരായ റാണി, സ്വാതി എന്നിവര്‍ രുചിയുത്സവത്തില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി.നാടന്‍ പലഹാരങ്ങള്‍, മില്ലറ്റ് വിഭവങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങളും, പഴവര്‍ഗങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങളും നാടന്‍ ജ്യൂസുകള്‍, ഷെയ്ക്കുകള്‍, ഫ്രൂട്ട് സലാഡ് എന്നിങ്ങനെ വ്യത്യസ്തതയാര്‍ന്ന വിഭവങ്ങള്‍ മേളയില്‍ ഉള്‍പെടുത്തിയിരുന്നു. അമിതമായി കോള ഉപയോഗിക്കുന്നത് പല്ലിനും എല്ലിനും കേടുപാടുകള്‍ വരുത്തുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും ശ്രദ്ധേയമായി. രക്ഷിതാക്കള്‍, നാട്ടുകാര്‍, സമീപ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ രുചി ഉത്സവത്തില്‍ പങ്കെടുത്തു.






0 Comments