Breaking...

9/recent/ticker-posts

Header Ads Widget

ദയാ ബായ് കോട്ടയത്ത് മനുഷ്യാവകാശദിനാചരണ പരിപാടിയില്‍ പങ്കെടുത്തു



പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാ ബായ് കോട്ടയത്ത് മനുഷ്യാവകാശ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തു. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍  കോട്ടയം നാഗമ്പടത്ത് മനുഷ്യാവകാശ ദിനാചരണ പരിപാടിയില്‍ ദയാ ബായ് എത്തിയത്  പ്രവര്‍ത്തകര്‍ക്ക് ആവേശമായി. 



ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാകുലേറ്റ് സമര്‍പ്പിത സാമൂഹ്യ സേവന വിഭാഗമായ അര്‍ച്ചന വിമന്‍സ് സെന്ററിന്റ ആഭിമുഖ്യത്തിലാണ്  കോട്ടയം നാഗമ്പടത്ത്  മനുഷ്യാവകാശ ദിന പരിപാടികള്‍ സംഘടിപ്പിച്ചത്. S. B കോളേജ് ചങ്ങനാശ്ശേരിയുടെയും, BCM കോളേജ് കോട്ടയത്തിന്റെയും സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്കളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച  പരിപാടിയുടെ ഭാഗമായി മനുഷ്യാവകാശദിന സന്ദേശ റാലി, ഫ്‌ലാഷ് മോബ്, തെരുവ് നാടകം, പൊതുസമ്മേളനം തുടങ്ങിയ വിവിധ  പരിപാടികള്‍ നടന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച  മനുഷ്യാവകാശദിന സന്ദേശ റാലി ജില്ലാ വിമണ്‍  പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു രവി ഫ്‌ലാഗോഫ് ചെയ്തു. സമ്മേളനം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍  ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു.   മനുഷ്യാവകാശ പ്രവര്‍ത്തക ദയ ബായ് മുഖ്യ പ്രഭാഷണം നടത്തി.  ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ.ഐപ് വര്‍ഗീസ് , അര്‍ച്ചന വിമന്‍സ് സെന്റര്‍ ജന്‍ഡര്‍ & ഹ്യൂമന്‍ റൈറ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. സിസ്റ്റര്‍. റെജി അഗസ്റ്റിന്‍, അസി ഡയറക്ടര്‍  ആനി ജോസഫ്, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, റീജിയണല്‍ ലീഡര്‍ റ്റിനു ഫ്രാന്‍സിസ് തുടങ്ങിയവര്‍  സംസാരിച്ചു. മനുഷ്യാവകാശ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോട്ടയം ബി.സി.എം കോളേജ് അവതരിപ്പിച്ച ഫ്‌ലാഷ് മോബും, ഇടുക്കി റീജിയണ്‍ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍  നേര്‍കാഴ്ച്ച എന്ന തെരുവ് നാടകവും അവതരിപ്പിച്ചു.   ജയശ്രീ പി. കെ,  പോള്‍സണ്‍ കൊട്ടാരത്തില്‍, ആശ കിരണ്‍, സൂസണ്‍ റാബി, ആല്‍ഫി  അലക്‌സ്, ജോയ്‌സ് മാത്യു, ആശ വര്‍ഗീസ്, ആര്യ ഷിനു, ശ്രുതി മോള്‍ വി.എസ് , സൗമ്യാ സജീവന്‍, ജിബിന്‍ ജോഷി, അമലു ദാസ്, പ്രഭമോള്‍ കെ.എം, ജെയ്‌നമ്മ സെബാസ്റ്റ്യന്‍, ജെസ്സി ജെയ്, ഉണ്ണിമായ പി , ജിജി ഗ്ലാഡി  തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ വിവിധ ജില്ലകളിലെ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പുകളില്‍ നിന്നായി മുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.


Post a Comment

0 Comments