Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം വൈദ്യുതി ഭവനുമുന്നില്‍ പ്രതിഷേധ സമരം



വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപെട്ട്  കേരള കോണ്‍ഗ്രസ് സമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍
കോട്ടയം വൈദ്യുതി ഭവനുമുന്നില്‍ പ്രതിഷേധ സമരം നടത്തി.  കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ വിലക്കയറ്റം സൃഷ്ടിക്കുന്ന ഫാക്ടറിമാത്രമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിക്കുമ്പോളും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ കൊള്ളക്ക് നേതൃത്വം നല്‍കുകയാണെന്നും സജി ആരോപിച്ചു. 

റബറിന് 250 രൂപാ തറവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാര്‍ എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണെന്നും, വയനാട് ദുരന്തബാധിതര്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞ് പുറം തിരിഞ്ഞ് നിന്നതിന്റെ തിരിച്ചടിയാണ്  സുപ്രീം കോടതിയില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. 




തമിഴ്‌നാടുപോലുള്ള സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും, വനിതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ് യാത്രയും നല്‍കുമ്പോള്‍ കേരളം കര്‍ഷകരെയും, വനിതകളെയും, വിദ്യാര്‍ത്ഥികളെയും കൊള്ളയടിക്കുക ആണെന്നും സജി ആരോപിച്ചു.  കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷനായിരുന്നു . വൈസ് ചെയര്‍മാന്‍ ബാലു ജി വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ , അഡ്വ: സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ ദാസ് ആമ്പ ലാറ്റില്‍ , ലൗജിന്‍ മാളിയേക്കല്‍, സുമേഷ് നായര്‍ ,രാജെഷ് ഉമ്മന്‍ കോശി, അഡ്വ:ഷൈജു കോശി, ജോജോ പനക്കല്‍ , ബിജു മാധവന്‍,സന്തോഷ് മൂക്കിലിക്കാട്ട്, ജി. ജഗദീഷ് , സാബു കല്ലാച്ചേരില്‍ ,കെ.എം. കുര്യന്‍ കണ്ണംകുളം, സന്തോഷ് വള്ളോം കുഴിയില്‍,  തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കെ.എസ്.ഇ .ബി ഓഫീസ് പരിസരത്ത് പ്രതികാത്മകമായി ട്യൂബ് ലൈറ്റുകള്‍ തല്ലിപ്പൊട്ടിച്ച് പ്രതിഷേധിച്ചു.

Post a Comment

0 Comments