Breaking...

9/recent/ticker-posts

Header Ads Widget

പന്തം കൊളുത്തി പ്രകടനം നടത്തി



വൈദ്യുതി നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച ഇടത് സര്‍ക്കാരിന്റെ  നടപടിയില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ചുറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടാന്‍ മുഹമ്മദ് യൂണിറ്റ് ഒന്നിന് 4.26 നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനായി 25വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാര്‍ റദ്ദ് ചെയ്ത് 10മുതല്‍ 12വരെ യുള്ള നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനായി കരാറുണ്ടാക്കിയതില്‍ വൈദ്യുതി ബോര്‍ഡിന് ഉണ്ടായ നഷ്ടം നികത്തുന്നതിനായി ജനങ്ങളുടെ മേല്‍ അമിതവൈദ്യുതി ചാര്‍ജ് ഈടാക്കിയ  നടപടിക്കെതിരെയാണ് കെപിസിസിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. 


തുടര്‍ന്ന് ഏറ്റുമാനൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി വി ജോയി പൂവംനില്‍ക്കുന്നതില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കെ ജി ഹരിദാസ് ഉത്ഘാടനം നിര്‍വഹിച്ചു. നഗരസഭ മുന്‍  ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി,ആര്‍ രവികുമാര്‍, രാജു പ്ലാക്കിതൊട്ടിയില്‍, കെ സി ഡൊമിനിക്, ഐസക് പാടിയത്ത്, ജോജോ പാലമറ്റം, മാത്യു വാക്കത്തുമാലി, ശശി മുണ്ടക്കന്‍,സജി പിച്ചകശ്ശേരി,തങ്കച്ചന്‍ ഇടക്കാട്ട്തറ,പ്രിയ ബിജോയ്,സി എം സലീം, സബീര്‍ തായ്മഠം,സിബി ആനിക്കാമറ്റം,രഘുനാഥന്‍ നായര്‍, സുരേന്ദ്രന്‍ പേരൂര്‍, ഹരിദാസ് കടുത്തുരുത്തി,ജോയി നെല്ലിക്കാത്തടം, ജോയി ജേക്കബ് പാടിയം, പി എം കുര്യാക്കോസ്, ബോബന്‍ പാടകശ്ശേരി, ഷിജോ ലൂക്കോസ്, ജോബിന്‍ ജോണ്‍, ബേബി കുറുപ്പന്ദ്ര മുകളേല്‍, ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments