FSETO യുടെ സംസ്ഥാന വ്യാപക പ്രക്ഷോഭപരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. PFRDA നിയമം പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, ദേശീയ വിദ്യാഭ്യാസമയം 2020 ഉപേക്ഷിക്കുക, സര്‍വ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍. എസ്.ആര്‍ മോഹന ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിസ ണ്ട് കെ.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനില്‍ കുമാര്‍ കെ.ആര്‍, എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഉദയന്‍ വി.കെ, ഷാജി മോന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍സംസാരിച്ചു.






0 Comments