Breaking...

9/recent/ticker-posts

Header Ads Widget

രുഗ്മിണി സ്വയം വര പാരായണം നടന്നു



പാലാ അരുണാപുരം ആനക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ ഗര്‍ഗഭാഗവത സപ്താഹ യജ്ഞത്തിന്റെ നാലാം ദിവസമായ തിങ്കളാഴ്ച രുഗ്മിണി സ്വയം വര പാരായണം നടന്നു. രാവിലെ നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.  താലപ്പൊലിയും വാദ്യമേളങ്ങളുമായാണ് ഘോഷയാത്ര യജ്ഞശാലയിലെത്തിയത്. പ്രതീകാത്മകമായി അഷ്ടലക്ഷ്മി വേഷം ധരിച്ച കുട്ടികളെ യജ്ഞശാലയിലെക്ക് സ്വീകരിച്ചാനയിച്ചു. തിരുവാതിരകളിയും നടന്നു. വൈകിട്ട്  അഷ്ട്‌ലക്ഷ്മി സര്‍വ്വൈശ്വര്യ പൂജയും നടന്നു. ഇടയണത്ത് ഇല്ലം  മനോജ് V നമ്പൂതിരി യജ്ഞാചാര്യനായ  ഡിസംബര്‍ 12 ന് സമാപിക്കും.


.




Post a Comment

0 Comments