Breaking...

9/recent/ticker-posts

Header Ads Widget

അറുപതിനായിരം മുന്‍ഗണന കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍



അറുപതിനായിരം മുന്‍ഗണന കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 139 ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനുള്ള തുടക്കം കുറിച്ചു കഴിഞ്ഞു. രോഗികളായി റേഷന്‍ വാങ്ങാന്‍ ഷോപ്പില്‍ വരാന്‍ കഴിയാത്തവര്‍ക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹായത്തോടെ വീട്ടില്‍ എത്തിച്ചു നല്‍കാന്‍നുള്ള പദ്ധതി നടപ്പിലാക്കിയാതായും ജി ആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണന കര്‍ഡുകളുടെ മസ്റ്ററിങ് കൂടുതല്‍ വേഗത്തിലാക്കാന്‍ ജന പ്രതിനിധികളുടെ സഹായം മന്ത്രി അഭ്യര്‍ത്ഥിച്ചു.  റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുള്ള മാന ദണ്ഡങ്ങള്‍ അനുസരിച്ച് അനുവദിക്കും. ഇതിനു പുറമെ റേഷന്‍ കടയിലെ ജീവനക്കാര്‍ക്ക് കടകള്‍ അനുവദിക്കുന്നത്തിനുള്ള മുന്‍ഗണനയെ  സംബന്ധിച്ചു യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. 

പാലായില്‍ നവീകരിച്ച താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി ജി ആര്‍ അനില്‍. സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ ഫ്രാന്‍സിസ് ജോര്‍ജ് എം പി മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ സി വി മോഹന്‍ കുമാര്‍ സ്വാഗതം ആശംസിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍, സംഘാടക  സമിതി ചെയര്‍മാന്‍  ബാബു കെ ജോര്‍ജ്, കൗണ്‍സിലര്‍ ബിജി ജോജോ, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, കേരള കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, എന്‍ സി പി ജില്ല. പ്രസിഡന്റ് ബെന്നി മൈലാടൂര്‍, ജനത ദള്‍ ജില്ല ജനറല്‍ സെക്രട്ടറി കെ എസ് രമേശ് ബാബു, കേരള കോണ്‍ഗ്രസ്സ് ( ബി )നേതാവ്  സതീഷ് ബാബു,  സിപിഐ പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്,  ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജനധിപത്യ കേരള കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ വി എല്‍ സെബാസ്റ്റ്യന്‍, ജില്ല സപ്ലൈ ഓഫീസര്‍ ഷൈനി പി കെ,സപ്ലൈ ഓഫീസര്‍ സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ സജിനി ബി, കണ്‍വീനര്‍മാരായ സേവ്യര്‍ ജെയിംസ്, കെ പി സുധീര്‍, കെ കെ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments