ഇന്ത്യന്‍ ഭരണഘടനയെയും, നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിച്ച് വഖഫ് അധിനിവേശം സര്‍വ്വ സീമകളും ലംഘിക്കുകയാണ് എന്ന് കോട്ടയത്ത് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വഖഫ് സെമിനാര്‍ അഭിപ്രായപെട്ടു. കോട്ടയത്ത് എന്‍ എസ് എസ് യൂണിയന്‍ ഹാളില്‍ നടന്ന അതിരു കടക്കുന്ന വഖഫ് അധിനിവേശം എന്നവിഷയത്തില്‍ നടന്ന സെമിനാര്‍ ഡോ ഐസക് ഉദ്ഘാടനം ചെയ്തു ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് വിക്രമന്‍ നായര്‍ അധ്യക്ഷനായിരുന്നു. വഖഫ് നിയമം സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ആഗോള ഇസ്ലാമിക ഭീകരതയുടെ മറ്റൊരു മുഖമാണ് വഖഫ് അധിനിവേശത്തിലൂടെ പ്രകടമാകുന്നതെന്നും
സി ഐ ഐസക് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തിനു കാരണമായിരിക്കുകയാണ് വഖഫ് നിയമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു പറഞ്ഞു. മുനമ്പത്തെ ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്നതിലൂടെ വഖഫ് കരിനിയമത്തിന്റെ ഭീകരമുഖമാണ് ഇന്ത്യന്‍ ജനതയ്ക്ക് വെളിപ്പെട്ടത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുനമ്പം സമരസഹായ സമിതി നേതാവുമായ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് മതപ്രീണനം അഥവാ വോട്ട് ബാങ്ക് പൊളിറ്റിക്‌സ് ആണ് എന്ന് സാമൂഹ്യ നിരീക്ഷകന്‍ ഡോ. ആരിഫ് ഹുസ്സൈന്‍ പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എന്‍ ശങ്കര്‍ റാം , ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍ | കുമ്മനം ,സഹ സംഘടന സെക്രട്ടറി ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


.jpg)



0 Comments