Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ കട്ടച്ചിറ പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍



കിടങ്ങൂര്‍ കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച രാത്രി ഏഴിന് പള്ളിയില്‍ നിന്നും കൂടല്ലൂര്‍ കവലയിലെ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. ഫാ. തോമസ് പാറത്തോട്ടാല്‍, ഫാ. ജിബിന്‍ മണലോടിയില്‍, ഫാ. ജോസ് നെടുങ്ങാട്ട് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

 ഞായറാഴ്ച നടന്ന തിരുനാള്‍ റാസയ്ക്ക് ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍, ഫാ. നോബിള്‍ കല്ലൂര്‍, ഫാ. മജോ വാഴക്കാലയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആഘോഷപൂര്‍വമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. മുത്തുകുടകളും പൊന്‍ വെള്ളികുരിശുകളും കൈകളിലേന്തി 100 കണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കാളികളായി.





Post a Comment

0 Comments