കാവുംകണ്ടം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തില്‍ പൂന്തോട്ട മത്സരം സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും നടത്തുന്ന അടുക്കളത്തോട്ടം മത്സര മാതൃകയില്‍ 'പൂച്ചെടി വീടിന് എന്നും അലങ്കാരം' എന്ന സന്ദേശവുമായാണ് മത്സരം സംഘടിപ്പിച്ചത്.
വീടുകളിലെ പൂന്തോട്ട കൃഷി സംസ്‌കാരം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ആഭിമുഖ്യം വളര്‍ത്തുന്നതിനും വേണ്ടിയാണ് പൂന്തോട്ട മത്സരം നടത്തിയത്. വൈവിധ്യമാര്‍ന്ന പൂച്ചെടികളുടെ ശേഖരം മത്സരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. വിവിധ ഇനം ചെടികള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്ന നയമാണ് കുടുംബങ്ങള്‍ പൂന്തോട്ടം മത്സരത്തില്‍ പങ്കെടുത്തു. റിസി ജോണ്‍ ഞള്ളായില്‍, ആലീസ് ജോസ് കൊന്നക്കല്‍, ജെസ്സി സണ്ണി വാഴയില്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫാ. സ്‌കറിയ വേകത്താനം, തോമസ് ആണ്ടുക്കുടിയില്‍, സാവിയോ പാതിരിയില്‍, ജിതിന്‍ വാദ്ധ്യാനത്തില്‍, ജോഷി കുമ്മേനിയില്‍, സെനിഷ് മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments