Breaking...

9/recent/ticker-posts

Header Ads Widget

സംയുക്ത പൊതുയോഗം നടന്നു



കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ അധ്യാപരുടെയും രക്ഷകര്‍ത്താക്കളുടെയും മാനേജ്‌മെന്റിന്റെയും സംയുക്ത പൊതുയോഗം നടന്നു. ഹെഡ്മിസ്ട്രസ്സ് മായ എസ് തേക്കടം സ്വാഗതം ആശംസിച്ചു. മാനേജര്‍ എം  ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. ബോധവത്കരണ സന്ദേശ വീഡിയോ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു. 


പിടിഎ യുടെ നേതൃത്വത്തില്‍ കലാ കായിക, ശാസ്ത്ര, ഗണിത, ഐടി, സംസ്‌കൃത മേളകളില്‍ സബ്ജില്ലാ, ജില്ലാ തലത്തില്‍ പങ്കെടുത്ത കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ഹരികൃഷ്ണന്‍ കുറ്റിയാങ്കല്‍  മാതൃ സംഗമം ചെയര്‍ പേഴ്‌സണ്‍ ജിസ്സിമോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments