Breaking...

9/recent/ticker-posts

Header Ads Widget

ശ്വാസകോശത്തില്‍ കുടുങ്ങിയിരുന്ന എല്ലിന്‍ കഷണം പുറത്തെടുത്തു.



ഒരു വര്‍ഷത്തോളമായി ശ്വാസകോശത്തില്‍ കുടുങ്ങിയിരുന്ന എല്ലിന്‍ കഷണം മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പള്‍മണറി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയിലൂടെ  പുറത്തെടുത്തു.  ഇടുക്കി തോപ്രാംകുടി സ്വദേശിയുടെ ശ്വാസകോശത്തിലാണ് എല്ലിന്‍ കഷണം കുടുങ്ങിയിരുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള ചികിത്സയ്കിടെ ന്യുമോണിയ ബാധിക്കുകയും ചെയ്തപ്പോഴാണ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പള്‍മണറി വിഭാഗത്തില്‍ വിദഗ്ധ ചികിത്സ തേടി  എത്തിയത്. 


പള്‍മണറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.മെറിന്‍ യോഹന്നാന്റെ നേതൃത്വത്തില്‍  നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശ്വാസകോശത്തില്‍ ഇടതു ഭാഗത്തായി എല്ലിന്‍ കഷണം കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു ഫ്‌ലെക്‌സിബിള്‍ ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ എല്ലിന്‍ കഷണം  പുറത്തെടുക്കുകയായിരുന്നു. ഒന്നര സെന്റിമീറ്ററോളം വലുപ്പമുള്ള എല്ലിന്‍ കഷണമാണ് ശ്വാസകോശത്തില്‍ കുടങ്ങിയിരുന്നത്.  പള്‍മണറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ  ഡോ.ജെയ്‌സി തോമസ്, കണ്‍സള്‍ട്ടന്റ് ഡോ.രാജ് കൃഷ്ണന്‍.എസ് എന്നിവരും ചേര്‍ന്നാണ്  വിദഗ്ദ്ധ ചികിത്സ നല്‍കിയത്.





Post a Comment

0 Comments