എല്ലാ ജില്ലകളിലും മീഡിയേഷന്‍ സെന്ററുകള്‍ പൂര്‍ത്തിയായതോടെ ഉപഭോക്തൃതര്‍ക്ക പരിഹാരകേസുകളില്‍ ഇനി പരിഹാരം വേഗത്തിലാകുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. വടവാതൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരകേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മീഡിയേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി സഹകരിച്ചു നടത്തുന്ന ഗ്രാഹക് മധ്യസ്ഥ സമാധാന്‍ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.






0 Comments