Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 13ന്


മീനച്ചില്‍ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 13ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് അദാലത്ത് നടക്കുന്നത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍  നടക്കുന്ന യോഗത്തില്‍ സഹകരണ  മന്ത്രി വി.എന്‍. വാസവന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. എം. പി. മാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. താലൂക്കിലെ വിവിധ വകുപ്പുകളുടെ മേധാവികള്‍ അദാലത്തില്‍ പങ്കെടുക്കും.


 21 വിഷയങ്ങളെ സംബന്ധിച്ച് പരാതികളും അപേക്ഷകളും പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ നല്‍കാവുന്നതാണ്. പരാതികളും അപേക്ഷകളും ഓണ്‍ലൈനില്‍ നല്‍കേണ്ട സമയപരിധി കഴിഞ്ഞതിനാല്‍ താലൂക്ക് ഓഫീസിലോ അന്നേദിവസം നേരിട്ടോ നല്‍കാവുന്നതാണ്. പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ  ആലോചനയോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ മാണി സി കാപ്പന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പാല മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസുകുട്ടി ജോസഫ്, ജിജി തമ്പി, ബീന ടോമി, സ്‌കറിയ ജോസഫ്, ലീലാമ്മ ബിജു, തോമസ് മാളിയേക്കല്‍, അനസ്യാ രാമന്‍, ലിന്‍സി മാര്‍ട്ടിന്‍ തഹസില്‍ദാര്‍ ലിറ്റില്‍ മോള്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments