പാലാ മൂഴയില്‍ ജൂവലറിയുടെ നവീകരിച്ച ഷോറും പ്രവര്‍ത്തനമാരംഭിച്ചു. പാലാ മെയിന്‍ റോഡില്‍ 2 നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂഴയില്‍ ജൂവലറി ആധുനിക സൗകര്യങ്ങളോടെയും വെളിച്ച വിന്യാസത്തോടെയുമാണ് നവീകരിച്ചത്. കിഴതടിയൂര്‍ പള്ളി വികാരി ഫാ. തോമസ് പുന്നത്താനിയില്‍ നവീകരിച്ച ജുവലറിയുടെ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. മൂഴയില്‍ കുടുംബാംഗങ്ങളായ എം.സി എബ്രാഹം, എല്‍സമ്മ എബ്രാഹം, ലിബി എബ്രാഹം, അബി എബ്രാഹം, നോയല്‍ ലിബി തുടങ്ങിയവരും ജീവനക്കാരും ചടങ്ങുകളില്‍ സംബന്ധിച്ചു. 2 നിലകളിലായി സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശ്രേണിയാണ് മൂഴയില്‍ ജൂവലറി ഒരുക്കിയിരിക്കുന്നത്. ട്വിങ്കിള്‍ കിഡ്സ് ജുവലറി, റോസറ്റ് 18K ജൂവലറി, സോര്‍ പ്ലാറ്റിനം ആഭരണങ്ങള്‍, ടായ ലൈഫ് സ്‌റ്റൈല്‍ ജുവലറി എന്നിവയുടെ വലിയ ശേഖരമാണ് മൂഴയില്‍ ജൂവലറിയുടെ നവീകരിച്ച ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.






0 Comments