Breaking...

9/recent/ticker-posts

Header Ads Widget

പാലാ അഗ്‌നിരക്ഷാനിലയത്തില്‍ പതാക ഉയര്‍ത്തലും ബോധവത്കരണ ക്ലാസും



സിവില്‍ ഡിഫന്‍സ് ഹോം ഗാര്‍ഡ്  ദിനാചാരണത്തന്റെ ഭാഗമായി പാലാ അഗ്‌നിരക്ഷാനിലയത്തില്‍ പതാക ഉയര്‍ത്തലും ബോധവത്കരണ ക്ലാസും നടത്തി. ഫയര്‍ ഓഫീസര്‍ ജോസഫ് ജോസഫ് പതാക ഉയര്‍ത്തി. തുടര്‍ന്ന്  മനുഷ്യനിര്‍മ്മിത ദുരന്തത്തിന്റെയും പ്രകൃതി  ദുരന്തങ്ങളുടെയും  ആഘാതം എങ്ങനെ കുറയ്ക്കാം എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ ആര്യസുകുമാരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോസ്റ്റ് വാര്‍ഡന്‍ സിജിമോന്‍ മരുതോലില്‍, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായ ഹരികുമാര്‍ മറ്റക്കര, രാഹുല്‍ രാജന്‍, ബിനു മൈക്കിള്‍, അഖിലേഷ്് കരുണ്‍, സെബാസ്റ്റന്‍ മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ച നീളുന്ന വാചാരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍സംഘടിപ്പിക്കും.





Post a Comment

0 Comments