Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു.



പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റിന്റെയും ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മാണി സി  കാപ്പന്‍ MLA നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിബി ജെയിംസ് അധ്യക്ഷനായിരുന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് 318B ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി. 

ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം  മുന്‍ ഗവര്‍ണര്‍മാരായ  ഡോക്ടര്‍ സണ്ണി വി സഖറിയ,, മാഗി ജോസ്, ക്ലബ് പ്രസിഡന്റ് മനോജ് മാത്യു  എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ റോബേഴ്‌സ് തോമസ്  എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ്  മെമ്പര്‍മാരായ ചാര്‍ളി ജേക്കബ്, ബി ഹരിദാസ്, മനേഷ് കല്ലറക്കല്‍, ജോസ് മനക്കല്‍, സ്റ്റാന്‍ലി തട്ടാംപറമ്പില്‍ തുടങ്ങിയവര്‍  നേതൃത്വം നല്‍കി. ചടങ്ങില്‍ ദയ പാലിയേറ്റിവ് ചെയര്‍മാന്‍ ജയകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു..  കേരള വനിത - ശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ശൈശവ വിവാഹത്തിന് എതിരെയുള്ള പ്രതിജ്ഞയും  നടത്തി. എന്‍ എസ് എസ് വോളണ്ടിയര്‍മാരായ മാത്യു സോജന്‍, കൗമുദി കളരിക്കണ്ടി എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments