Breaking...

9/recent/ticker-posts

Header Ads Widget

വെയ്റ്റിംഗ് ഷെഡ്ഡ് കുരുന്നുകള്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.



പാലാ പയപ്പാര്‍ അമ്പലം ബസ് സ്റ്റോപ്പില്‍ പുതുതായി നിര്‍മ്മിച്ച  വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു. പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ജംഗ്ഷനില്‍ ആദ്യമായി പണി തീര്‍ത്ത വെയ്റ്റിംഗ് ഷെഡ്ഡ് കുരുന്നുകള്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തത് കൗതുകക്കാഴ്ചയായി. പയപ്പാര്‍ അമ്പലം ബസ് സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പാലാ, രാമപുരം പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് കയറി പൊയ്ക്കൊണ്ടിരിക്കുന്നത്. 


കലാസംഘമായ പയപ്പാര്‍ കലാക്ഷേത്രയുടെ സാരഥി ചെറുവള്ളിയില്ലം സി.ഡി. നാരായണന്‍ നമ്പൂതിരിയാണ് ഈ വെയ്റ്റിംഗ് ഷെഡ് പണിത് നാടിന് സമര്‍പ്പിച്ചത്.  പുതുതലമുറ നാടിന്റെ വികസന കാര്യത്തിലേക്ക് മുന്നോട്ടുവരണമെന്ന കാഴ്ചപ്പാടോടുകൂടിയാണ് കൊച്ചുകുട്ടികളെ കൊണ്ട് വെയ്റ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളായ സൂരജ് ആര്‍. നായര്‍, സൗരഭ് ആര്‍. നായര്‍, കേശവ് എ. നായര്‍, മാധവ് അജേഷ് കുമാര്‍, നിവേദ്യ അജിത് എന്നീ അഞ്ച് കുട്ടികള്‍ ചേര്‍ന്നാണ് ഇന്ന് രാവിലെ  വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തത്. 



കരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രന്‍ നാട മുറിച്ചു. വെയ്റ്റിംഗ് ഷെഡ് നാടിന് നിര്‍മ്മിച്ച് നല്‍കിയ സി.ഡി. നാരായണന്‍ നമ്പൂതിരിയെ കരൂര്‍ പഞ്ചായത്ത് മെമ്പര്‍ ലിന്റണ്‍ അനുമോദിച്ചു. വി.എസ്. ഹരിപ്രസാദ്, കരൂര്‍ പഞ്ചായത്ത് മെമ്പര്‍ ലിന്റണ്‍, അജേഷ് കുമാര്‍, സി.ഡി. നാരായണന്‍ നമ്പൂതിരി, രവീന്ദ്രന്‍ നായര്‍, ആശാ മനോജ്, പ്രദീപ് നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments