സര്‍വ പാപനാശിനിയാണ് സന്നിധാനത്തെ ഭസ്മക്കുളമെന്നാണ് വിശ്വാസം. ഭക്തരെ ഭഗവാന് സ്വയംസമര്‍പ്പിക്കുന്ന കഠിന വഴിപാടായ ശയന പ്രദക്ഷിണം ഭസ്മക്കുളത്തില്‍ മുങ്ങി തോര്‍ത്താതെ വന്നാണ് നടത്തുന്നത്. അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ഇവിടെയെത്തി സ്നാനം ചെയ്യുന്ന പതിവുമുണ്ട്. ഭസ്മക്കുളത്തില്‍ കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം നടത്തുന്നവരുമുണ്ട്. പതിനെട്ടുവര്‍ഷമായി ശബരിമലയിലെത്തുന്നവര്‍ ഭസ്മക്കുളത്തില്‍ സ്‌നാനം ചെയ്തശേഷമാണ് തെങ്ങിന്‍ തൈ വയ്ക്കുന്നത്.
തപസ്വിനിയും കന്യകയുമായിരുന്ന ശബരി യാഗ അഗ്നിയില്‍ ദഹിച്ച സ്ഥാനത്താണ് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നാണ് സങ്കല്‍പ്പം. അതിനാലാണ് ഇവിടുത്തെ സ്നാനം പാപനാശകമാണെന്ന് കരുതപ്പെടുന്നത്. സ്‌നാനശേഷം അയ്യപ്പദര്‍ശനം നടത്തിയാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്. ഭസ്മക്കുളത്തില്‍ മുങ്ങിയുള്ള ശയനപ്രദക്ഷിണം ഹരിവരാസനം കഴിഞ്ഞ് നട അടച്ച ശേഷമാണ് ഇപ്പോള്‍ നടത്താന്‍ അവസരം. ഭസ്മക്കുളത്തില്‍ എണ്ണയും സോപ്പും ഉപയോഗിക്കരുതെന്നും വസ്ത്രം ഉപേക്ഷിക്കരുതെന്നും നിബന്ധനയുണ്ട്.
0 Comments